ഗ്രാമത്തിന്റെ നിഷ്കളങ്കതയും സൗന്ദര്യവും ഒപ്പിയെടുത്ത് മലയാളികളുടെ പ്രിയപ്പെട്ട യുവനായകൻ സണ്ണി വെയ്നെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയ് ഒരുക്കുന്ന ‘അനുഗ്രഹീതൻ ആന്റണി’ ചിത്രീകരണം പുരോഗമിക്കുന്നു. 96ൽ ജാനുവിന്റെ ചെറുപ്പകാലം അഭിനയിച്ച ഗൗരി ജി കിഷനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇമോഷനും ഫാന്റസിയും ഇടകലർത്തിയാണ് ചിത്രം ഒരുക്കുന്നത്. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ബന്ധത്തെയാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. ഇതിനായി മൂന്നു മാസത്തോളം നായയ്ക്ക് ട്രെയിനിങ്ങ് കൊടുത്തിരുന്നു. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.