കൗമുദി ടിവിയുമായുള്ള അഭിമുഖത്തിൽ അഭിനേതാക്കളെ പറ്റിയുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് നടി അനുമോൾ.മോഹൻലാലിന്റെ എല്ലാ കഥാപാത്രങ്ങളെയും താൽപര്യമില്ലെന്നും ലാലേട്ടൻ എന്തുചെയ്താലും അത് നല്ലതാണെന്നും അനുമോൾ പറയുന്നു. പക്ഷേ ലാലേട്ടന്റെ എല്ലാ ചിത്രങ്ങളും നല്ലതാണെന്ന് പറയാൻ അനുവിന് സാധിക്കുകയുമില്ല. ‘എല്ലാ ആക്ടേഴ്സിനെയും എനിക്കിഷ്ടമാണ്. എല്ലാവരും ടാലന്റ് ഉള്ളവരാണ്. അല്ലാതെ ആര്‍ക്കും ക്യാമറയുടെ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യാന്‍ പറ്റില്ല’-അനുമോൾ പങ്കുവയ്ക്കുന്നു.
സിനിമയിലെ ഒരു ടോപ് സ്റ്റാറിന് ലൗ ലെറ്റർ കൊടുക്കാൻ അവസരം ലഭിച്ചാൽ അത് ലാലേട്ടൻ ആയിരിക്കുമെന്ന് താരം കൂട്ടിച്ചേർക്കുന്നു. മമ്മൂക്കയെയും അനുമോൾക്ക് ഇഷ്ടമാണ്.പക്ഷേ താരത്തിന്റെ വീക്ഷണത്തിൽ റൊമാൻസിന്റെ കാര്യത്തിൽ ഒരു പിടി മുന്നിൽ നിൽക്കുന്നത് ലാലേട്ടനാണ്.മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടാണ് ഫീൽ ചെയ്യുന്നത് എന്നും അതുകൊണ്ട് ലവ് ലെറ്റർ കൊടുക്കാൻ കൈ വിറയ്ക്കും എന്നാണ് അനുമോൾ പറയുന്നത്.