യുവതാരനിരയിലെ ഏറ്റവും ശ്രദ്ധേയയായ താരമാണ് അനുമോൾ. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചുകഴിഞ്ഞു. സാധാരണ മലയാളത്തിലൂടെ ശ്രദ്ധനേടുന്ന നടിമാർ അന്യഭാഷകളിലേക്ക് വേഗത്തിൽ ചേക്കേറുകയാണ് പതിവ്. അത്തരത്തിൽ കളം മാറ്റി ചവിട്ടി സൂപ്പർ താരങ്ങളായി മാറിയ നിരവധി വ്യക്തികൾ ആണ് മലയാളം ഇൻഡസ്ട്രിയിൽ ഉള്ളത്.
എന്നാൽ അനുമോൾക്ക് തമിഴ് സിനിമാ ലോകത്ത് നിന്നും ലഭിച്ചത് ദുസ്സഹമായ പ്രതികരണമാണ്. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെ തമിഴ് രംഗത്ത് അരങ്ങേറ്റം കുറിച്ച അനുമോൾ പിന്നീട് തമിഴിൽ അഞ്ചോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.
സ്ത്രീകൾക്കെതിരെ മോശമായി സംസാരിക്കുന്ന ആളുകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനുമോൾ. തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അനുമോൾ കുറിക്കുന്നത് ഇങ്ങനെയാണ്. ‘എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോടു പറയേണ്ട, അവരോടു തുറിച്ചു നോക്കരുതെന്ന് പറയൂ.’ കഴിഞ്ഞദിവസം അനുമോൾ പങ്കുവെച്ച ഒരു ചിത്രത്തിന് മോശമായ കമന്റ് ഇട്ട ആൾക്ക് അനുമോൾ നൽകിയ മറുപടിയും ഏറെ വൈറലായിരുന്നു.
‘ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാൽ പിന്നെ ഇനിയുള്ള രാത്രികൾ കൂടി കേമമാക്കാം’ എന്ന് കമന്റിട്ടയാൾക്ക് അനുമോൾ കൊടുത്ത മറുപടി ഇങ്ങനെയാണ്. ‘മനസിലായില്ല. സ്വന്തം വീട്ടില് ഉള്ളവരോട് പറയു എന്റെ രാത്രികളും പകലുകളും എന്നും നല്ലതാണ്’. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രത്തിന് താഴെ മോശമായ കമന്റുകൾ ആണ് അധികവും. എന്നാൽ അനുമോൾ ഒന്നിനും ഇതുവരെ മറുപടി നൽകിയിട്ടില്ല.