യുവതാരനിരയിലെ ഏറ്റവും ശ്രദ്ധേയയായ താരമാണ് അനുമോൾ. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചുകഴിഞ്ഞു. സാധാരണ മലയാളത്തിലൂടെ ശ്രദ്ധനേടുന്ന നടിമാർ അന്യഭാഷകളിലേക്ക് വേഗത്തിൽ ചേക്കേറുകയാണ് പതിവ്. അത്തരത്തിൽ കളം മാറ്റി ചവിട്ടി സൂപ്പർ താരങ്ങളായി മാറിയ നിരവധി വ്യക്തികൾ ആണ് മലയാളം ഇൻഡസ്ട്രിയിൽ ഉള്ളത്. എന്നാൽ അനുമോൾക്ക് തമിഴ് സിനിമാ ലോകത്ത് നിന്നും ലഭിച്ചത് ദുസ്സഹമായ പ്രതികരണമാണ്. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെ തമിഴ് രംഗത്ത് അരങ്ങേറ്റം കുറിച്ച അനുമോൾ പിന്നീട് തമിഴിൽ അഞ്ചോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ഇതെന്റെ പ്രിയപ്പെട്ട വസ്ത്രം എന്ന തലക്കെട്ട് കുറിച്ചാണ് അനുമോൾ ചിത്രം പങ്കു വെച്ചത്.
താരം അവസാനമായി അഭിനയിച്ചത് ഷട്ടർ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേയ്ക്കിൽ ആണ്. ചിത്രത്തിൽ ഒരു വ്യഭിചാരിയുടെ വേഷത്തെ അവതരിപ്പിച്ച അനുമോളെ പിന്നീട് തേടിയെത്തിയ വേഷങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു. ഒരു അഭിമുഖത്തിനിടെ താരം തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. പിന്നീട് തമിഴിൽ നിന്നും തനിക്ക് വന്ന വേഷങ്ങളെല്ലാം വ്യഭിചാരിയുടെ ആയിരുന്നുവെന്നും അതെല്ലാം തുടർച്ചയായി നിഷേധിച്ചപ്പോൾ പിന്നീട് വേഷങ്ങളൊന്നും ലഭിക്കാതിരിക്കുകയും ചെയ്തു എന്നും താരം പറയുന്നു. അത്തരം വേഷങ്ങൾ ചെയ്ത് ഉയരാമായിരുന്നുവെങ്കിലും താരം തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.