ചുരുക്കം ചില സീരിയലുകളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ സുന്ദരിയാണ് അനുകുട്ടി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അനുമോള്‍. നിരവധി സീരിയലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ അനുമോള്‍ പിന്നീട് ഏറെ ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ കൂടുതല്‍ ജനശ്രദ്ധ നേടുകയുണ്ടായി. കുസൃതി നിറഞ്ഞ സംസാരവും കളിയും ചിരിയും ചെറിയ ചെറിയ പൊട്ടത്തരങ്ങളുമെല്ലാം കാരണം പ്രേക്ഷകരുടെ മനസ്സില്‍ വളരെ പെട്ടന്ന് തന്നെ സ്ഥാനം നേടാന്‍ അനുമോള്‍ക്ക് സാധിച്ചു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന് സീരിയലില്‍ താരം ഒരു പ്രധാനപ്പെട്ട വേഷം ചെയ്തിരുന്നു.
സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന താരം ചില വെബ് സീരീസുകളിലും അതുപോലെ തന്നെ മ്യൂസിക് വീഡിയോസിലും എല്ലാം അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമാണ് അനുകുട്ടി. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഇപ്പോള്‍ അനുമോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
തന്റെ ചിത്രങ്ങളും വീഡിയോസും അനുമോള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പച്ച സാരിയില്‍ അതീവ സുന്ദരിയായി തിളങ്ങിയിരിക്കുകയാണ് അനുമോള്‍. പലരും സാരിയില്‍ അനുവിനെ കാണാന്‍ ഒരുപാട് സുന്ദരിയായിട്ടുണ്ടെന്ന് കമന്റുകളിട്ടിട്ടുണ്ട്. സജീം പൂവച്ചല്‍ എന്ന ഫോട്ടോഗ്രാഫറാണ് അനുമോളുടെ ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. അനുമോള്‍ ധരിച്ചിരിക്കുന്ന സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത് ഓമിഷ് ഡിസൈനര്‍ സ്റ്റുഡിയോ ആണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ അനുവാണ് ഹെയര്‍ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്.