ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന കോമഡി പരിപാടിയാണ് സ്റ്റാർ മാജിക്. ആരാധകർ ഏറെയാണ് ഈ പരിപാടിക്ക്. സിനിമാ-സീരിയൽ മിമിക്രി രംഗത്തുനിന്നും എത്തിയ നിരവധി താരങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ എല്ലാ താരങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളതെങ്കിലും ആരാധകരുടെ കാര്യത്തിൽ ഒരുപടി മുൻപിൽ നിൽക്കുന്ന വ്യക്തിയാണ് അനുമോൾ. അടുത്തിടെ പരിപാടിയിൽ അവതരിപ്പിച്ച ഒരു സ്കിറ്റിനെ ചൊല്ലി നിരവധി വിമർശനങ്ങൾ ഉയർന്നു എങ്കിലും പിന്നീട് പരിപാടിയുടെ അണിയറ പ്രവർത്തകർ പരസ്യമായി മാപ്പ് ചോദിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനുമോൾ പോസ്റ്റ് ചെയ്തിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ആരാധകരിൽ നിന്നും ലഭിച്ചത്.
ഇപ്പോൾ അടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരം എത്തിയിരിക്കുകയാണ്. നടിമാരായ ദുർഗ കൃഷ്ണയും അനുശ്രീയും സ്വാസികയും ചെയ്തതു പോലുള്ള ഫോട്ടോഷൂട്ട് ആണ് ഇത്തവണ അനുമോൾ ചെയ്തിരിക്കുന്നത്. വെള്ളത്തിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഐകോണിക് വെഡിങ്സിന് വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഐകോണിക് വെഡിങ്സിന്റെ ആഷിക്, ശരത്ത്, അരുൺ തുടങ്ങിയവരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നവാഹ് കളക്ഷൻസിന്റെ ആഭരണങ്ങളും അതുപോലെ തന്നെ എ.ആർ കളക്ഷൻസിന്റെ വസ്ത്രങ്ങളുമാണ് അനുമോൾ ഇട്ടിരിക്കുന്നത്.