താരമാണ് അനുമോൾ. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചുകഴിഞ്ഞു. സാധാരണ മലയാളത്തിലൂടെ ശ്രദ്ധനേടുന്ന നടിമാർ അന്യഭാഷകളിലേക്ക് വേഗത്തിൽ ചേക്കേറുകയാണ് പതിവ്. അത്തരത്തിൽ കളം മാറ്റി ചവിട്ടി സൂപ്പർ താരങ്ങളായി മാറിയ നിരവധി വ്യക്തികൾ ആണ് മലയാളം ഇൻഡസ്ട്രിയിൽ ഉള്ളത്. എന്നാൽ അനുമോൾക്ക് തമിഴ് സിനിമാ ലോകത്ത് നിന്നും ലഭിച്ചത് ദുസ്സഹമായ പ്രതികരണമാണ്. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെ തമിഴ് രംഗത്ത് അരങ്ങേറ്റം കുറിച്ച അനുമോൾ പിന്നീട് തമിഴിൽ അഞ്ചോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. “ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചണ്ണു..” എന്ന ക്യാപ്ഷനോട് കൂടിയാണ് അനുമോൾ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രവും ക്യാപ്ഷനും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി വിമർശനങ്ങളും വന്നിരുന്നു. എന്നാൽ അവയ്ക്കെല്ലാം അനുമോൾ മറുപടിയും നൽകി.
ഇത്ര വില കൂടിയ ഡ്രസ് ആണോ ഇടുന്നെ എന്ന ചോദ്യത്തിന്ഇത് പ്ലാൻ ചെയ്ത് ഇട്ടതല്ല എന്നാണ് താരത്തിന്റെ മറുപടി.മാസ്ക് എവിടെയെന്ന ചോദ്യത്തിന് കൈയ്യിൽ ഉണ്ടെന്ന മറുപടിയും താരം നൽകിയിട്ടുണ്ട്.ഇത് കേരള പൊലീസ് കാണണ്ടെന്നും ചിലർ ഉപദേശിക്കുന്നുണ്ട്.