വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുമോള്‍.പുതിയ ചിത്രം പ്രേമസൂത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അനുമോള്‍ തന്റെ പ്രണയത്തെക്കുറിച്ചും തനിക്കൊരു ലവ് ലെറ്റര്‍ പോലും കിട്ടാത്തതിന്റെ നിരാശയെക്കുറിച്ചും തുറന്നു പറഞ്ഞത്. സിനിമാ മേഖലയില്‍ ആര്‍ക്കെങ്കിലും ലവ് ലെറ്റര്‍ കൊടുക്കാന്‍ അവസരം ലഭിച്ചാല്‍ ആര്‍ക്ക് നല്‍കുമെന്ന ചോദ്യത്തിനായിരുന്നു അത് ലാലേട്ടന് തന്നെയായിരിക്കുമെന്ന് അനുമോള്‍ മറുപടി നല്‍കിയത്.
ജീവിതത്തില്‍ പ്രേമത്തിന്റെ കാര്യത്തില്‍ ഞാന്‍ മോശമാണ്. എന്റെ പ്രണയം ഒരു പരാജയമാണ്. എന്നാല്‍ ഒരു ലവ് ലെറ്റര്‍ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് ലാലേട്ടനാകും കൊടുക്കുക. എല്ലാ ആക്ടേര്‍സിനെയും എനിക്കിഷ്ടാണ്. പക്ഷെ എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. മമ്മൂക്കയെയും എനിക്കിഷ്ടാണ്. പക്ഷെ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍. മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടല്ലേ നമുക്ക് ഫീല്‍ ചെയ്യുക. അപ്പോള്‍ ലവ് ലെറ്റര്‍ കൊടുക്കാന്‍ കൈ വിറക്കും. ലാലേട്ടനാകുമ്പോള്‍ കുറച്ച് റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും