ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന കോമഡി പരിപാടിയാണ് സ്റ്റാർ മാജിക്. ആരാധകർ ഏറെയാണ് ഈ പരിപാടിക്ക്. സിനിമാ-സീരിയൽ മിമിക്രി രംഗത്തുനിന്നും എത്തിയ നിരവധി താരങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ എല്ലാ താരങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളതെങ്കിലും ആരാധകരുടെ കാര്യത്തിൽ ഒരുപടി മുൻപിൽ നിൽക്കുന്ന വ്യക്തിയാണ് അനുമോൾ. അടുത്തിടെ പരിപാടിയിൽ അവതരിപ്പിച്ച ഒരു സ്കിറ്റിനെ ചൊല്ലി നിരവധി വിമർശനങ്ങൾ ഉയർന്നു എങ്കിലും പിന്നീട് പരിപാടിയുടെ അണിയറ പ്രവർത്തകർ പരസ്യമായി മാപ്പ് ചോദിക്കുകയായിരുന്നു.
ഓണം സ്പെഷ്യൽ ആയി ചോക്ലേറ്റ് ബോയ് ആയ കുഞ്ചാക്കോബോബനെ ആണ് സ്റ്റാർ മാജിക്കിൽ കൊണ്ടുവരുന്നത്. ഇതോടെ പരിപാടിയുടെ റേറ്റിങ് ഉയർത്താം എന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്. അനുമോളുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. താരത്തിന്റെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആണ് പങ്കുവെച്ചത്. ഇത് സ്റ്റാർ മാജിക് ഓണം സ്പെഷ്യൽ ലുക്ക് ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അഞ്ജന ഗോപിനാഥ് പകർത്തിയ ചിത്രങ്ങളിൽ സെറ്റ് സാരി ഉടുത്ത് അതീവ സുന്ദരി ആയിട്ടാണ് താരമെത്തുന്നത്.