പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയും സ്റ്റാർ മാജിക്കിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോൾ. ബിഗ്ബോസ്സ് സീസൺ 3യിൽ അനുവും ഉണ്ടാകും എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അത് വ്യാജമാണെന്ന് അനു തന്നെ വ്യക്തമാക്കുകയും ചെയ്തു. സീസണ് 3 പ്രഖ്യാപിച്ചതു മുതല്‍ മത്സരാര്‍ത്ഥികളുടെ പേരുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. റിമി ടോമി, ബോബി ചെമ്മണ്ണൂര്‍, അനു കെ. അനിയന് തുടങ്ങിയ താരങ്ങളെല്ലാം ഷോയില്‍ പങ്കെടുക്കുന്നില്ലെന്നും വ്യാജ വാര്‍ത്തകളാണ് ഉയരുന്നതെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു.
ബിഗ് ബോസിലേക്ക് പോകുന്നില്ല, അവര്‍ തന്നെ സമീപിച്ചിട്ടുമില്ല. എന്നാല്‍ ക്ഷണം കിട്ടിയാല്‍ പോകുമെന്നും അനുമോള്‍ പറയുന്നു. ക്ഷണം കിട്ടിയിരുന്നെങ്കില്‍ ഒരു കൈ നോക്കിയേനെ. ആ വീടിന്റെ വൈബ് ആസ്വദിച്ചേനെ. എപ്പോഴും വഴക്കും ബഹളവും ഒക്കെ ആണെങ്കിലും, അപരിചിതരായ ഒരു കൂട്ടം ആളുകള്‍ ഒരു കുടുംബം പോലെ 100 ദിവസം ഒരു വീട്ടില്‍ കഴിയുക എന്നത് തനിക്ക് ഇഷ്ടപ്പെട്ട ഒരു പരിപാടിയാണ് എന്നും അനുമോള്‍ പറഞ്ഞു.