മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനുമോള്‍. ഇവന് മേഘരൂപന്‍ ചായില്യം. അകം, റോക്സ്റ്റാര്‍ , വെടിവഴിപാട് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരിയും റോക്സ്റ്റാറിലെ സഞ്ജനയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. വെടി വഴിപാട് എന്ന ചിത്രം ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ചിത്രത്തിലെ താരത്തിന്റെ അഭിസാരികയുടെ വേഷം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ഒന്നായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനുമോളുടെ ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയം ആകാറുണ്ട്. അനു യാത്ര എന്ന ഒരു യൂട്യൂബ് ചാനല്‍ ഉണ്ട് താരത്തിന്. ട്രാവല്‍ ഏറെ ഇഷ്ടപെടുന്ന അനു ഏറെയും ഉള്‍പ്പെടുത്താറുള്ളത് ട്രാവലോഗ് വീഡിയോകളാണ്. നിരവധി സബ്സ്ക്രൈബേര്‍സ് ഉള്ള അനുമോളുടെ വീഡിയോകള്‍ എല്ലാം ട്രന്ഡാകാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കു വെച്ച ഏറ്റവും പുതിയ യോഗ ചിത്രങ്ങളാണ് ആരാധകരുടെ കണ്ണില്‍ ഉടക്കിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. വിവിധ തരത്തിലുള്ള യോഗ പോസ്സുകള്‍ ആണ് താരം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലെ നടുവട്ടം എന്ന സ്ഥലമാണ് താരത്തിന്റെ സ്വദേശം. സിനിമ ജീവിതത്തില്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളില്‍ ഏറെ വ്യത്യസ്തത കൊണ്ടുവരാന്‍ അനുമോള്‍ മിക്കപ്പോഴും ശ്രമിക്കാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടാന്‍ ഉള്ളതാണ്. നിരവധി ഫോളോവേര്സും താരത്തിന് ഉണ്ട്.