പ്രേമം എന്ന ചിത്രത്തിലൂടെ മേരി ആയി കടന്നുവന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ഈ താരം ഇപ്പോൾ തെലുങ്ക് നാട്ടിലാണ് തിളങ്ങി നിൽക്കുന്നത്. ഇന്ന് ഇരുപത്തി നാലാം പിറന്നാൾ ആഘോഷിക്കുന്ന അനുപമ ഇൻസ്റ്റഗ്രാമിലൂടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് തന്റെ പിറന്നാൾ വിശേഷങ്ങൾ പറയുകയാണ്. വളരെ മനോഹരമായ ഒരു സാരി ഉടുത്ത് അനുപമ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
നടിയായ പേളി മാണിയാണ് തനിക്ക് സാരി നൽകിയതെന്നും അതിനുള്ള കടപ്പാട് താരത്തോട് അനുപമ രേഖപ്പെടുത്തുന്നുമുണ്ട്. ഈ പോസ്റ്റിനു താഴെ ആരാധകർ ഉൾപ്പെടെ നിരവധി താരങ്ങളും അനുപമക്ക് പിറന്നാളാശംസകൾ നേരുന്നുണ്ട്. താരത്തിന്റെ ഫാൻസ് പേജുകളും ആശംസകൾ കൊണ്ട് നിറയുകയാണ്.