നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലെ മേരിയെ പ്രേക്ഷകർ പെട്ടെന്ന് ഒന്നും മറക്കില്ല. മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ഈ താരം ഇപ്പോൾ തെലുങ്ക് നാട്ടിലാണ് തിളങ്ങി നിൽക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ എന്തുകൊണ്ടാണ് മലയാളത്തിൽ ഇത്ര ഗ്യാപ്പ് വന്നത് എന്ന ചോദ്യത്തിന് അനുപമ മനസ്സ് തുറക്കുകയാണ്. തന്നെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളും വിമർശനങ്ങളും ആണ് ഇതിന് കാരണം എന്ന് അനുപമ പറയുന്നു.
താരത്തിന്റെ വാക്കുകൾ:
പ്രേമത്തിന്റെ റിലീസിന് ശേഷം ഒരുപാട് സോഷ്യല്‍ മീഡിയ ബുള്ളിയിംഗ് എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്ക് ജാഡയാണെന്നും അഹങ്കാരിയാണെന്നും ആക്ഷേപിച്ചവരുണ്ട്. തൃശൂരില്‍ നിന്നുമുളള ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നു ഞാന്‍. അന്ന് പ്രമോഷനുകള്‍ക്കിടയില്‍ ഒരുപാടുപേര് ഇന്റര്‍വ്യൂവിനായി സമീപിച്ചിരുന്നു. ഞാന്‍ അതിനോടൊന്നും മടി കാണിച്ചതുമില്ല. സിനിമയെക്കുറിച്ചല്ലാത്ത ചോദ്യങ്ങളുമുണ്ടായി. ഇന്റര്‍വ്യൂ നല്കി ഞാന്‍ പരിക്ഷീണിതയായിരുന്നു. അഭിമുഖങ്ങള്‍ക്ക് ശേഷം പ്രേമം സിനിമ ഇറങ്ങിയപ്പോള്‍ കുറഞ്ഞ സ്ക്രീന്‍ ടൈം ഉള്ളത് വച്ച് എന്നെ ട്രോളാന്‍ തുടങ്ങി. എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് വേണ്ടി പബ്ലിസിറ്റി ഉപയോഗിച്ചെന്ന നിലയില്‍ പലരും ചിന്തിച്ചു. പോളിഷ്ഡ് അല്ലാതെയാണ് ഞാന്‍ അഭിമുഖങ്ങളില്‍ സംസാരിച്ചത്.
ട്രോളുകള്‍ നന്നായി വേദനിപ്പിച്ചു. അങ്ങനെയാണ് മലയാളത്തില്‍ നിന്ന് തല്ക്കാലം മാറിനില്‍ക്കാമെന്ന് ഞാന്‍ തീരുമാനിക്കുന്നത്. പിന്നീട് മലയാളത്തില്‍ നിന്ന് വന്ന പ്രൊജക്ടുകളെല്ലാം ഞാന്‍ വേണ്ടെന്ന് വെച്ചു. ആ സമയത്താണ് തെലുങ്കിലെ ഒരു വലിയ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് ഒരു നെഗറ്റിവ് റോളിലേയ്ക്ക് വിളി വരുന്നത്. എനിക്ക് അഭിനയം അറിയില്ല, ആത്മപ്രശംസ മാത്രമേ അറിയൂ എന്ന് പറഞ്ഞ് വിമര്‍ശിച്ചവരെ ഓര്‍ത്തപ്പോള്‍ അന്ന് എനിക്കൊരു വാശിയായി. മറ്റു ഭാഷകള്‍ പഠിക്കാനും സിനിമകള്‍ ചെയ്യാനും ഞാന്‍ തീരുമാനിച്ചു.