ഇന്ത്യൻ പേസ് ആക്രമണത്തിന്റെ മുൾമുനയായ ജസ്പ്രീത് ബുമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാള്‍ നടി അനുപമ പരമേശ്വരനാണെന്ന കാര്യം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇരുവരെയും ചേർത്ത് പല ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. അനുപമയെ ബുംറ അൺഫോളോ കൂടി ചെയ്തതോടെ അത് പിന്നെയും വാർത്തകളിൽ നിറഞ്ഞു. ഇപ്പോഴിതാ ബുംറയെ കുറിച്ച് ചോദിച്ചപ്പോൾ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറിയിരിക്കുകയാണ് അനുപമ പരമേശ്വരൻ. കഴിഞ്ഞ ദിവസം തമിഴ് ചിത്രം രാക്ഷസന്റെ തെലുങ്കു റീമേക്കായ രാക്ഷസുഡു എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ അനുപമയോട് ചിലര്‍ ഭുംറയെ കുറിച്ച് ചോദിച്ചു. തനിക്ക് ഇതെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അനുപമയുടെ മറുപടി. കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇട കൊടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അനുപമ.