ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറ.ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയിയുടെ ഏറ്റവും വലിയ പ്രതീക്ഷയും ഈ പേസ് ബൗളർ തന്നെ .ബുംറ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഒരേയൊരു നടി ആരാണെന്ന് ചോദിച്ചാൽ ഏറെ കൗതുകം ഉള്ള ഉത്തരം ആണ് നമുക്ക് ലഭിക്കുക. മലയാളിയായ അനുപമ പരമേശ്വരൻ ആണ് ആ നടി.ബുംറ ഫോളോ ചെയ്യുന്ന ഏക മലയാളിയും അനുപമ തന്നെ.അനുപമയെ കൂടാതെ എബി ഡിവില്ലിയേഴ്സ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്, റോജര്‍ ഫെഡറര്‍, സ്ലാട്ടന് ഇബ്രാഹിമോവിച്ച്, എം.എസ്. ധോനി, സച്ചിന് തെൻഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്ന എന്നിവരാണ് ബുമ്ര ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുള്ളത്.
മൊത്തം 25 പേരെയാണ് ബുംറ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരൻ സിനിമാജീവിതം തുടങ്ങുന്നത്. പിന്നീട് തമിഴ് സിനിമയിലും തെന്നിന്ത്യൻ സിനിമയിൽ സജീവ സാന്നിധ്യമായി മാറി ഈ തൃശ്ശൂർക്കാരി സുന്ദരി. ദുൽഖർ സൽമാൻ ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ നായികയാണ് ഈ സുന്ദരി .ചിത്രത്തിന്റെ സഹ സംവിധായകരിൽ ഒരാളും അനുപമ തന്നെ.