മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയയായ അനുപമ പരമേശ്വരൻ നായികയായി എത്തുന്ന തെലുങ്ക് ചിത്രം ‘റൗഡി ബോയ്സ്’ ട്രയിലർ പുറത്തിറങ്ങി. മികച്ച പ്രേക്ഷക പ്രതികരണമാണ് ട്രയിലറിന് ലഭിച്ചിരിക്കുന്നത്. ജനുവരി 14ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിൽ വളരെ ശക്തമായ ഒരു കഥാപാത്രമാണ് അനുപമയുടേത്.
കോളേജ് കാമ്പസ് പശ്ചാത്തലത്തിലാണ് കഥ. വമ്പൻ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റെർടയിനർ ആയാണ് ഒരുക്കിയിരിക്കുന്നത്. പുതുമുഖമായ ആശിഷ് ആണ് നായകവേഷത്തിൽ എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ് നിർമ്മാണം. ഹർഷ കോനുഗണ്ടിയാണ് സംവിധാനം. ചിത്രത്തിലെ ഗാനരംഗങ്ങൾ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രശസ്ത തെലുങ്ക് നിർമ്മാതാവായ ദിൽ രാജുവിന്റെ അനന്തരവൻ ചിത്രത്തിലെ നായകനായ ആശിഷ് റെഡ്ഡി. സംഗീത സംവിധാനം – ദേവി ശ്രീ പ്രസാദ്. ക്യാമറ – മധി, എഡിറ്റിംഗ് – മധു. ദിൽ രാജു, ശിരിഷ് എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചത്. ഹർഷിത് റെഡ്ഡി ആണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാവ്.