ബ്ലോക്ക്ബസ്റ്റർ മലയാള ചലച്ചിത്രം പ്രേമത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അനുപമ പരമേശ്വരൻ ഇന്ന് തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലും തന്റെ സാന്നിധ്യം തെളിയിച്ചു കഴിഞ്ഞു. തെലുങ്കിലും കന്നഡയിലും എല്ലാം അഭിനയിച്ചു കഴിഞ്ഞാൽ നടിമാർ ഹോട്ട് ആകും എന്ന വിശ്വാസത്തെ ചോദ്യം ചെയ്തിരിക്കുകയാണ് നടിയിപ്പോൾ.
അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചതോട് കൂടി അനുപമ പരമേശ്വരൻ ഹോട്ട് ആയിയെന്ന് ഒരു സംസാരമുണ്ട്. തെലുങ്കിലേക്കും കന്നടയിലേക്കുമെല്ലാം ചെന്നാൽ പിന്നെ നടിമാർ ഹോട്ട് ആകും, ഗ്ലാമറസാകും എന്നൊക്കെ നിരവധി തെറ്റായ വിശ്വാസങ്ങളുണ്ട്. എല്ലായിടത്തും ഉള്ളത് പോലെ തന്നെ തെലുങ്കിലും മോശം ചിത്രങ്ങളുണ്ട്. അത്ര ഹോട്ട് ലുക്കിൽ ഞാൻ ഇതുവരെ തെലുങ്കിൽ അഭിനയിച്ചിട്ടില്ല. ‘ഹലോ ഗുരു പ്രേമ കോസമേ’ എന്ന ചിത്രത്തിൽ ഒരു ലോ-കട്ട് ബ്ലൗസ് ഞാൻ ധരിക്കുന്നുണ്ട്. സാരി ഉടുക്കുമ്പോൾ വയറിന്റെ ഒരു ഭാഗം കാണുന്നതോ ലോ-കട്ട് ബ്ലൗസ് ധരിച്ചാലോ അത് ഹോട്ട് ആകുമോ? മുണ്ടും ബ്ലൗസും ധരിച്ച നിരവധി നടിമാരെ നമ്മൾ കണ്ടിട്ടുണ്ട്. ‘ഹലോ ഗുരു പ്രേമ കോസമേ’യിലെ ആ സീനുകൾ ടീസറിന് വേണ്ടി മാത്രം ഷൂട്ട് ചെയ്തതാണ്. അതാണ് എന്റെ മാക്സിമം ഹോട്ട് ലുക്ക്. നന്ദി എന്ന് പറയാൻ മാത്രമേ ഞാൻ ഹോട്ട് ആയിട്ടുള്ളൂ. അതിന് അപ്പുറത്തേക്ക് ഇല്ല.
അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് ദുൽഖർ സൽമാൻ നിർമിക്കുന്ന മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ഇപ്പോൾ അനുപമയെ പ്രേക്ഷകർക്ക് കാണുവാൻ സാധിച്ചിരിക്കുന്നത്.