പ്രേമം എന്ന സിനിമയിലൂടെ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. അതിനു ശേഷം മലയാളത്തിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ അനുപമ പ്രത്യക്ഷപ്പെട്ടു. ഹ്രസ്വചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും ജീവിതത്തിലെ വിശേഷങ്ങളും സോഷ്യൽ മീഡിയ പങ്കുവെയ്ക്കാറുണ്ട് താരം.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അനുപമ പരമേശ്വരൻ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ്. ‘അച്ഛനൊപ്പമുള്ള മനോഹരമായ ഒരു പഴയ ചിത്രം പങ്കുവെയ്ക്കുന്നു’ എന്ന് കുറിച്ചാണ് അനുപമ ചിത്രം പങ്കുവെച്ചത്. അച്ഛനൊപ്പമുള്ള ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത് ഗർഭിണിയായ അനുപമയെയാണ്. ഒരു നിമിഷം താരം ശരിക്കും ഗർഭിണിയാണെന്ന് വിചാരിച്ച് അഭിനന്ദനങ്ങൾ അറിയിച്ചവരുമുണ്ട്. എന്നാൽ, മണിയറയിലെ അശോകൻ സിനിമയുടെ ഷൂട്ടിംഗിനിടയിലുള്ള ചില നിമിഷങ്ങൾ ആയിരുന്നു അനുപമ പങ്കുവെച്ചത്.
‘ഇതെല്ലാം എപ്പോ’ എന്നാണ് ഫോട്ടോ കണ്ട ഒരു ആരാധകൻ ചോദിച്ചത്. ശരിക്കും ഒരു വേള താരം ഗർഭിണിയാണെന്ന് തന്നെയാണ് കരുതിയതെന്ന് നിരവധി പേരാണ് കുറിച്ചത്. അഭിനന്ദനങ്ങൾ തമാശയായി കുറിച്ചവരും ഉണ്ട്. ചിലർ ഒരു നിമിഷം ശ്വാസം നിലച്ചു പോയെന്നു വരെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.