സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന ഒന്നാണ് ഒരു സ്വകാര്യ ചടങ്ങിൽ തന്റെ ഭാര്യക്കൊപ്പം ചുവടുവെക്കുന്ന ഒരു അങ്കിളിന്റെ വീഡിയോ. ഞെട്ടിക്കുന്ന തരത്തിലുള്ള ചുവടുകളാണ് അദ്ദേഹം എടുത്തിരിക്കുന്നത്. ശരീരം ഡാൻസിന് ഒരു നിർബന്ധമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ആ ഡാൻസ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ബോളിവുഡ് നടിയും വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മ. തനിക്ക് ആ സ്റ്റെപ്പുകൾ എടുക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞ നടി അദ്ദേഹത്തിന്റെ ഡാൻസും ഏറെ ഇഷ്ടപ്പെട്ടെന്ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.