ഒരിക്കൽ ഏറെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ദമ്പതികൾ ആണ് അനുഷ്കയും വിരാടും, ഇരുവരെയും കുറിച്ച് നിറയെ ഗോസിപ്പുകൾ ആയിരുന്നു പ്രചരിച്ചിരുന്നത്, ഗോസിപ്പുകൾക്ക് അവസാനം ഇരുവരും വിവാഹിതരാകുക ആയിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്. അനുഷ്കയും വിരാടും സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്,
തങ്ങളുടെ വിശേഷങ്ങൾ എല്ലാം ദമ്പതികൾ പങ്കുവെക്കാറുണ്ട്, വിവാഹം കഴിഞ്ഞ സമയം മുതൽ ഇരുവരും നേരിടുന്ന ചോദ്യം ആയിരുന്നു കുട്ടികൾ വേണ്ടേ എന്ന്, അടുത്തിടെയാണ് അനുഷ്ക താൻ ഗർഭിണി ആണെന്ന വാർത്ത ആരാധകരെ അറിയിച്ചത്, പിന്നാലെ അനുഷ്കക്കും വിരാടിനും ആശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്ത് എത്തിയത്. പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ വോഗ് മാഗസിന് വേണ്ടി അനുഷ്ക നടത്തിയ ഫോട്ടോഷൂട്ട് ആണ് വൈറല്‍ ആവുന്നത്.
പുതി വോഗ് മാഗസിനില്‍ മുഖ ചിത്രം നിറവയറുമായി നില്ക്കുന്ന അനുഷ്ക ശര്‍മയാണ്. സോഷ്യല്‍ മീഡിയകളിലൂടെ അനുഷ്ക തന്നെയാണ് ചിത്രം പങ്കുവെച്ചത്. ബ്രാലറ്റും പാന്റ്സും ക്രീം നിറത്തിലുള്ള കോട്ടുമാണ് മുഖചിത്രത്തില്‍ അനുഷ്കയുടെ വേഷം. വെള്ള ഷര്‍ട്ടണിഞ്ഞുള്ള മറ്റൊരു ചിത്രം വേഗിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഗര്‍ഭിണി ആയതുകൊണ്ടുള്ള ആനുകൂല്യങ്ങള്‍ അനുഷ്ക പറയുന്നുണ്ട്.
ഭര്‍ത്താവ് വിരാട് കോലിയുടെ സാന്നിധ്യമാണ് അതില്‍ എടുത്തു പറഞ്ഞിരിക്കുന്നത്. കൂടുതല്‍ സമയം ഒന്നിച്ച് ചെലവഴിക്കാനായി. വീടിനകത്ത് തന്നെ ആയിരുന്നതിനാല്‍ ഗര്‍ഭിണിയാണെന്ന വിവരം ആരും അറിഞ്ഞില്ല. ഡോക്ടറുടെ ക്ലിനിക്കിലേക്ക് മാത്രമായിരുന്നു പോയിരുന്നത്. വഴിയില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപ്പോഴും ആരും തിരിച്ചറിഞ്ഞില്ല. ഇത്തരത്തില്‍ കോവിഡ് വിചിത്രമായ രീതിയില്‍ അനുഗ്രഹമായെന്ന് അനുഷ്ക പറഞ്ഞു.