നടി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തെലുങ്ക് സിനിമാ ലോകത്തു നിന്നാണ് ഈ റിപ്പോർട്ടുകൾ ലഭിക്കുന്നത്. സംവിധായകൻ പ്രകാശ് കൊവേലമുടിയെയാണ് അനുഷ്ക വിവാഹം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായകൻ കെ രാഘവേന്ദ്ര റാവുവിന്റെ മകനായ പ്രകാശ് അനുഷ്ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു.
എന്നാൽ ഈ വാർത്തകളെ സംബന്ധിച്ച് ഔദ്യോഗികമായി ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. നടൻ പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുമെന്നും ഗോസിപ്പുകൾ സിനിമാലോകത്ത് ചർച്ചയായിരുന്നു. ബാഹുബലിയുടെ ചിത്രീകരണ സമയത്ത് പുറത്തുവന്ന ഈ ഗോസിപ്പുകൾക്കെതിരെ ഇരുവരും പ്രതികരിച്ചിരുന്നു. 2014ലാണ് എഴുത്തുകാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനായുമായി പ്രകാശ് വിവാഹമോചനം നടത്തിയത്.