തനി നാടൻ ലുക്കും വേറിട്ട അഭിനയവും കൊണ്ടെല്ലാം മലയാളികളുടെ പ്രിയങ്കരിയായിമാറിയ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ക്ലേസ്, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ അനുശ്രീ ആരാധകരോട് സംവദിക്കുവാൻ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ഇടക്കെല്ലാം ലൈവ് വരാറുണ്ട്. എന്നത്തേയും പോലെ തന്നെ ഈ ഈസ്റ്റർ ദിനത്തിലും നടി ലൈവിൽ വന്നു. പക്ഷേ, അന്ന് ഏപ്രിൽ ഒന്നാണെന്ന ദിനം മറന്നു പോയിരുന്നു. പതിവില്ലാത്ത വിധം ബർത്ഡേ ആശംസകൾ എല്ലാം കണ്ടപ്പോഴും അനുശ്രീക്ക് കാര്യം പിടികിട്ടിയില്ല. പിന്നീടാണ് ഏപ്രിൽ ഫൂളാക്കിയതാണെന്ന കാര്യം നടിക്ക് പിടികിട്ടിയത്. അവസാനം ‘എല്ലാവർക്കും മനസ്സിലായി, എനിക്ക് മാത്രം മനസ്സിലായില്ല’ എന്നു പറഞ്ഞ ആ നിഷ്കളങ്കത ഉണ്ടല്ലോ..അതാണ് മലയാളികൾക്ക് ഈ നടി ഇത്ര പ്രിയങ്കരിയാകാൻ പ്രധാന കാരണം.