ലോക്ക്ഡൗണില്‍ താരങ്ങളെല്ലാം സമയം ചെലവഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. കഴിഞ്ഞ ദിവസം നടി അനുശ്രീയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തി.
”ലിപ് ലോക്ക് സീന്‍ ചെയ്യുമോ? ഇപ്പോ മലയാളത്തില്‍ ഇതൊക്കെ ഉണ്ടേ… അത്കൊണ്ട് ചോദിച്ചതാ,” എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ‘യെസ്’ എന്നായിരുന്നു അനുശ്രീയുടെ മറുപടി.
ഉണ്ണി മുകുന്ദനും അനുശ്രീയും മലയാളത്തിലെ രണ്ടു ഡൗണ്‍ റ്റു എര്‍ത്ത് വ്യക്തികള്‍ ആണ് എന്ന അഭിനന്ദനത്തിന് നന്ദി പറയാനും അനുശ്രീ മറന്നില്ല. ഉണ്ണി മുകുന്ദനെ കുറിച്ച് എന്താ അഭിപ്രായം എന്നു ചോദിച്ചയാള്‍ക്ക്, ഉണ്ണിച്ചേട്ടന് സൂപ്പറല്ലേ, അവിടെ ഒറ്റപ്പാലത്ത് ഹാപ്പി, ബര്‍ഫി, ടോഫി എന്നിവരോടൊപ്പം മഴയൊക്കെ കണ്ടിരിക്കുന്നു എന്നും അനുശ്രീ മറുപടി നല്കി.
യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള സ്ഥലങ്ങള്‍ യുഎഇ, യുകെ എന്ന് മറ്റൊരു ചോദ്യത്തിന് മറുപടി നല്കി. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടനെ പോകണമെന്ന് ആഗ്രഹമുള്ള സ്ഥലം മൂന്നാറിലേക്കാണെന്നും അനുശ്രീ പറഞ്ഞു.