ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനുശ്രീ. ഇക്കുറിയും തന്റെ നാട്ടിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ സിനിമ താരം എന്ന യാതൊരു പരിവേശവും കൂടാതെ അനുശ്രീ പങ്കെടുത്തു. കൃഷ്ണൻമാർക്കും രാധമാർക്കുമൊപ്പം ചുവടുവയ്ക്കുന്ന അനുശ്രീയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഭാരതാംബയായി ആഘോഷങ്ങളിൽ വേഷമിട്ട അനുശ്രീ ഇതിനുപിന്നിൽ യാതൊരുവ്രാഷ്ട്രീയവും ഇല്ലെന്നും തന്നെ നാട്ടിലെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു എന്ന് മാത്രമേ ഉള്ളൂ എന്നും പറഞ്ഞു. ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞ് ആരും കമന്റുകൾ ഒന്നും ഇടരുത് എന്ന് മുന്നറിയിപ്പു നൽകിയതിനു ശേഷമാണ് അനുശ്രീ വേഷമിട്ടത്.