സിനിമാവിശേഷങ്ങൾ മാത്രമല്ല വ്യക്തിപരമായ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്ന താരമാണ് അനുശ്രീ. ഇത്തവണ ആദ്യമായി മഞ്ഞ് ആസ്വദിച്ചതിന്റെ സന്തോഷമാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. ‘ആദ്യമഞ്ഞ് ആദ്യപ്രണയം പോലെയാണ്’ എന്ന് കുറിച്ചാണ് മഞ്ഞിൽ കുളിക്കുന്നതിന്റെ ചിത്രങ്ങൾ അനുശ്രീ പങ്കുവെച്ചത്.
അനുശ്രീ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ, ‘തൂവലുകൾ പോലെ വീഴുന്ന മഞ്ഞ് ഹൃദയത്തെ മധുരമായ വ്യക്തതയാൽ നിറയ്ക്കുന്നു. ആദ്യത്തെ എപ്പോഴുമുള്ള മഞ്ഞ് അനുഭവം നമ്മുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കും. ഒരു കുഞ്ഞിനെ പോലെ ഞാൻ അത് അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അടിപൊളിയായ ആളുകളോടൊപ്പം’
കഴിഞ്ഞയിടെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്തെ ദുരനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് അനുശ്രീ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. അത് സോഷ്യൽമീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുശ്രീ. ട്വൽത് മാൻ, താര എന്നിവയാണ് അനുശ്രീയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
View this post on Instagram