മലയാള സിനിമാ ലോകത്ത് മിന്നി തിളങ്ങി നിൽക്കുന്ന താരമാണ് അനുശ്രീ.വിവിധ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ വളരെ പെട്ടെന്ന് സ്ഥാനം നേടിയ താരമാണ് അനുശ്രീ. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്. താരത്തിന് പതിനാല് ലക്ഷത്തോളം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്. ഇപ്പോഴിതാ വേനൽ മഴയിൽ നനയുന്ന വീഡിയോ പ്രേക്ഷകർക്കായി പങ്ക് വെച്ചിരിക്കുകയാണ്. “ഇന്നലത്തെ മഴയിൽ… വേനൽ മഴയുടെ വരവേല്പിനെ ആഘോഷിക്കണം…. നനഞ്ഞു കൊണ്ട് തന്നെ വരവേൽക്കണം..” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ഫോട്ടോസും വീഡിയോകളും പങ്ക് വെച്ചിരിക്കുന്നത്.
View this post on Instagram