വേറിട്ട ഫോട്ടോഷൂട്ടുകൾ കൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ് പ്രേക്ഷകരുടെ പ്രിയ നായിക അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ച പ്രിയ താരമാണ് അനുശ്രീ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം നായികയെ താരം തിളങ്ങിയിട്ടുണ്ട്. റിയാലിറ്റിഷോയിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികമാര്‍ നിരവധിയാണ്. പക്ഷേ എല്ലാവര്ക്കും മുന്‍നിര നായികമാരെ പോലെ ശോഭിക്കാന്‍ അത്രക്കങ്ങ് സാധിച്ചിട്ടില്ല. പക്ഷേ രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അരുണേട്ടാ എന്ന വിളിയിലൂടെ മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്‍ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം.
പരിസ്ഥിദിനമായ ഇന്ന് പച്ചയിൽ തിളങ്ങി നിൽക്കുന്ന അനുശ്രീയുടെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. സമൃദ്ധിയെ സൂചിപ്പിക്കുന്ന പച്ചയിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രണവ് രാജാണ്. സജിത്തും സുജിത്തുമാണ് അനുശ്രീയുടെ ഈ ലുക്കിന് പിന്നിൽ പ്രവർത്തിച്ചവർ.