ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനുശ്രീ. തിരക്കേറിയ ജീവിതത്തിനിടയിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ലോക് ഡൗൺ കാലമായതിനാൽ വീട്ടുമുറ്റത്ത് വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനുശ്രീ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതിന് ശേഷം നിരവധി ഫോട്ടോഷൂട്ടുകൾ അനുശ്രീ നടത്തിയിരുന്നു.
ഇവയെല്ലാം അനുശ്രീയുടെ തനത് നാടൻ ശൈലിക്ക് വ്യത്യസ്തമായി ചെറിയ ഗ്ലാമർ വേഷങ്ങൾ പരീക്ഷിക്കുന്ന തരത്തിൽ ഉള്ളവയായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും മറ്റൊരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ഈ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയാണ്.