സോഷ്യല്‍ മീഡിയയില്‍ വൈറലായി അനുശ്രീയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍. ”എന്നെയും നിങ്ങളെയും പ്രചോദിപ്പിക്കാന്‍,” ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു എന്നാണ് അനുശ്രീ കുറിക്കുന്നത്. ജിമ്മില്‍ നിന്നുള്ള ഏറ്റവും പുതിയ വര്‍ക്കൗട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ബ്ലാക്ക് സ്പോര്‍ട്സ് ബ്രാ, ലെഗിന്‍സ്, ജാക്കറ്റ് എന്നിവയാണ് താരത്തിന്റെ വേഷം. വര്‍ക്കൗട്ട് സീരീസ് 2 എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ അനുശ്രീ കുറിച്ചത്. സജിത്ത് ആന്‍ഡ് സുജിത് ആണ് സ്റ്റൈലിങ്. പ്രണവ് രാജാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
View this post on Instagram
2012ല്‍ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു സിനിമയിലേക്ക് അനുശ്രീയുടെ അരങ്ങേറ്റം. പിന്നീട് ചന്ദ്രേട്ടന് എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം, മധുരരാജ, പ്രതി പൂവന്‍കോഴി, മൈ സാന്റാ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ്.