മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായ അനുശ്രീ തന്റെ കുടുംബത്തിലേക്ക് പുതിയൊരു അംഗം കടന്നു വന്ന സന്തോഷത്തിലാണ്. അനുശ്രീയുടെ സഹോദരൻ അനൂപിന്റെ മകനെ കൈയ്യിലെടുത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചാണ് തന്റെ സന്തോഷം താരം പങ്കിട്ടത്. “ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം..” എന്നാണ് നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. അനന്തനാരായണൻ എന്ന് കുട്ടിക്ക് പേര് ഇട്ടിരിക്കുന്നത്.