സോഷ്യൽ മീഡിയയിൽ സജീവമായ അവതാരകൻമാരിൽ ഒരാൾ ആണ് ജീവ ജോസഫ്. സി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയാണ് ജീവയെ ശ്രദ്ധേയമാക്കിയത്. സരിഗമപ എന്ന പരിപാടിയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ജീവ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അടുത്തിടെ തന്റെ പ്രണയത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമെല്ലാം ജീവ തുറന്നു പറഞ്ഞിരുന്നു. അപർണയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഇരുവരും പങ്കെടുത്ത ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.
ജീവ ചേട്ടനെ ഇഷ്ടമാണെന്നും ആങ്കറിംഗ് ചെയ്യാൻ വലിയ താൽപര്യമുണ്ട് എന്നൊക്കെ പറഞ്ഞ് മെസേജുകൾ വരാറുണ്ട് എന്ന് ജീവ പറയുന്നു. ഇങ്ങനെ മെസ്സേജ് അയക്കുന്ന എല്ലാവർക്കും റിപ്ലൈ കൊടുക്കാൻ തനിക്ക് സാധിച്ചിട്ടില്ലെങ്കിലും 90 ശതമാനവും റിപ്ലൈ കൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ജീവ പറയുന്നു. ജീവ റിപ്ലൈ കൊടുക്കുന്നത് താനും കാണാറുണ്ടെന്നും അപർണ പറയുന്നുണ്ട്. ചില ആളുകൾക്ക് വോയിസ് നോട്ട് പോലെ അയച്ചു കൊടുക്കാറുണ്ട് എന്നും അത് പരിചയമില്ലാത്ത ആളുകൾ ആണെങ്കിലും അങ്ങനെ തന്നെ ചെയ്യും എന്നും അപർണ പറയുന്നു. ചില സമയങ്ങളിൽ മോനെ,കുട്ടാ,ചക്കരെ എന്ന് വിളിച്ചെല്ലാം മറുപടി കൊടുക്കാറുണ്ട്.ഇങ്ങനെയൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ,നമ്മൾ പറയുന്ന കാര്യങ്ങൾ എന്തെങ്കിലും അവർക്ക് ഉപകാരപ്പട്ടാലോ എന്നാണ് ജീവ പറയുകയെന്ന് അപർണ പറഞ്ഞു.