‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അപൂര്‍വ ബോസ്. പിന്നീട് പത്മശ്രീ ഡോക്ടര്‍ ഭരത് സരോജ് കുമാറില്‍ നായികയായി. ബ്ലസിയുടെ ‘പ്രണയ’ത്തിലും അഭിനയിച്ചു. ഏറ്റവും അവസാനം അഭിനയിച്ചത് ഹേയ് ജൂഡ് എന്ന ചിത്രത്തിലാണ്. നിവിന്റെ അനിയത്തിയായി ആണ് അപൂര്‍വ്വ വേഷമിട്ടത്. ശ്യാമ പ്രസാദ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്.
ഇപ്പോഴിതാ താന്‍ സിനിമ വിടുകയാണെന്ന് പറയുകയാണ് താരം. കാരണമായി അപൂര്‍വ പറയുന്നത് ഇങ്ങനെയാണ്. യുഎന്നിന്റെ എന്വിയോണ്മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സല്‍ട്ടന്റ് ആണ് അപൂര്‍വ്വ. കൊച്ചിയിലെ എന്‍ യു എ എസ് എല്‍ നിന്നുമാണ് ബിരുദം നേടിയ അപൂര്‍വ്വ പിന്നീട് ഡല്‍ഹി യുഎന്എല്ലില് നിന്നും ഇന്ററേണ് ഷിപ്പ് ചെയ്തു. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നിന്നായിരുന്നു പിജി പഠനം. ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ് ലോയില്‍ നിന്നാണ് അത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അപൂര്‍വ. എന്തായാലും താരത്തിന്റെ അഭിനയത്തില്‍ നിന്നുള്ള പിന്മാറ്റം പ്രസ്താവന ഒരു ചെറിയ വിഭാഗം ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. കഴിവുള്ള ഒരു നടിയെ മലയാളത്തിന് നഷ്ടപ്പെടുന്നു എന്നാണ് കമന്റുകള്‍.