നല്ല അസ്സല് ടാപ്പിംഗ് തൊഴിലാളിയായി സണ്ണി വെയിൻ. ‘അപ്പൻ’ എന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലാണ് വേറിട്ട ഗെറ്റപ്പിൽ സണ്ണി വെയിൻ എത്തിയത്. സണ്ണി വെയിൻ, അലൻസിയാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘അപ്പൻ’. കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന ചടങ്ങിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
മലയാളത്തിലെ എല്ലാ താരങ്ങളും അവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയും പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിച്ചു. വെള്ളം സിനിമയുടെ നിർമാതാക്കളായ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയിൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തൊടുപുഴ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
‘അപ്പൻ’ സിനിമയുടെ കഥയും സംവിധാനവും മജുവാണ്. സണ്ണി വെയിനിനൊപ്പം അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ തിരക്കഥ ആർ.ജയകുമാറും മജുവും ചേർന്നാണ് രചിച്ചിരിക്കുന്നത്.
പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവരാണ് ഛായാഗ്രഹണം. എഡിറ്റർ – കിരൺ ദാസ്, സംഗീതം – ഡോൺ വിൻസെന്റ്, സിങ്ക് സൗണ്ട് – ലെനിൻ വലപ്പാട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ദീപു ജി പണിക്കർ, മേക്കപ്പ് – റോണെക്സ് സേവ്യർ, ആർട്ട് – കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം – സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ്, ലൊക്കേഷൻ മാനേജർ – സുരേഷ്, സ്റ്റിൽസ് – റിച്ചാർഡ്, ജോസ് തോമസ്, പി ആർ ഓ – മഞ്ജു ഗോപിനാഥ്.