റിലീസ് ആയി ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യണിൽ അധികം കാഴ്ചക്കാരുമായി ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ ഗാനം. പ്രഖ്യാപിച്ചപ്പോൾ മുതൽ വളരെ ശ്രദ്ധ നേടിയ ചിത്രത്തിനായി ഒരു പോലെ കാത്തിരിക്കുകയാണ് സിനിമ ആസ്വാദകരും വിജയ് ആരാധകരും. ചിത്രത്തിലെ ‘അറബിക് കുത്ത്’ ഗാനമാണ് വാലന്റൈൻ ദിനമായ ഇന്ന് റിലീസ് ചെയ്തത്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇന്ന് റിലീസ് ചെയ്തത്. വര്‍ണാഭമായ സെറ്റ് കൊണ്ടും തമിഴ് – അറബിക് രീതി കൊണ്ടും വ്യത്യസ്തവും അതേസമയം ഗംഭീരവുമാണ് ഗാനം.
ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഗാനത്തിന്റെ പ്രമോ പുറത്തിറങ്ങിയത്. പ്രമോയ്ക്ക് വൻ വരവേൽപ് ആയിരുന്നു ലഭിച്ചത്. ശിവകാർത്തികേയൻ രചിച്ച വരികൾക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. ഡോക്ടർ എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൂജ ഹെഗ്ഡെയാണ് നായിക. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജോനിക ഗാന്ധിയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോയില്‍ സംവിധായകന് നെല്‍സണ്‍ ദിലീപ് കുമാറിനും, അനിരുദ്ധ് രവിചന്ദറിനുമൊപ്പം ശിവകാര്‍ത്തികേയനും എത്തിയിരുന്നു. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. വിജയിയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമാണ് ബീസ്റ്റ്.