ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ചക്കരമുത്തി’ലെ കേന്ദ്രകഥാപാത്രത്തിന് കാരണമായ അരവിന്ദന് ഓര്‍മയായി. ചലച്ചിത്രകാരന്റെ പത്താം ചരമ വാര്‍ഷികം നാളെ ആചരിക്കാനിരിക്കെയാണ് കഥാപാത്രത്തിന് കാരണമായ ആളുടേയും വേര്‍പാട്. അരവിന്ദനായി സിനിമയില്‍ വേഷമിട്ടതുദിലീപാണ്.
അകലൂരിലെ അമരാവതി എന്ന വീട്ടില്‍ പതിവു സന്ദര്‍ശകനായിരുന്ന അരവിന്ദനെ ലോഹിതദാസ് കഥാപാത്രമാക്കുകയായിരുന്നു. ലോഹിയുടെ മൃതദേഹം ചിതയിലേക്കെടുക്കും വരെ നൊമ്ബരക്കാഴ്ചയായി അരവിന്ദനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ വീട്ടില്‍ നടന്ന എല്ലാ അനുസ്മരണ യോഗങ്ങളിലും അരവിന്ദന് പങ്കെടുത്തിരുന്നു. ലോഹിതദാസുമായി അടുപ്പമുള്ള എല്ലാ സിനിമാ പ്രവര്‍ത്തകരും അരവിന്ദന്റെ പരിചയക്കാരായി.
അകലൂര്‍ മുല്ലയ്ക്കല് വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനാണ് അരവിന്ദന് (41). രോഗബാധിതനായി ഒരാഴ്ചയായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11.30ന് മരിച്ചു. അനുഷ്ഠാന കലാരൂപമായ പൂതന്‍-തിറ കളിയിലും അരവിന്ദന് സജീവമായിരുന്നു. സംസ്കാരം ഇന്നു രാവിലെ 9 ന് പാമ്ബാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍.