മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബ്രദറിലൂടെ സൽമാൻ ഖാന്റെ സഹോദരനും സംവിധായകനും നടനുമായ അർബാസ് ഖാൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഇതിഹാസ താരം മോഹൻലാൽ സാറിനും സംവിധായകൻ സിദ്ധിഖ് സാറിനുമൊപ്പം വർക്ക് ചെയ്യുന്നതിൽ താൻ വളരെയധികം ആവേശഭരിതനാണ് എന്ന അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ജൂലൈയിൽ ആരംഭിക്കുന്ന ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർബാസ്.
ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ അനൂപ് മേനോൻ ,വിഷ്ണു ഉണ്ണികൃഷ്ണൻ,സിദ്ദിഖ്, ടിനി ടോം തുടങ്ങി ഒരു വലിയ താരനിര തന്നെ അഭിനയിക്കുന്നുണ്ട് .25 കോടിയുടെ വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് എസ് ടാക്കീസും ഷാമാൻ ഇൻറർനാഷണലും വൈശാഖ പ്രൊഡക്ഷൻസും ചേർന്നാണ്. സിദ്ദിഖ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ. ദീപക് ദേവ് സംഗീതവും ജിത്തു ദാമോദർ ക്യാമറയും ചലിപ്പിക്കുന്നു.