മിനിസ്ക്രീനിലൂടെ ആരാധകരുടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അർച്ചന സുശീലൻ. ബിഗ് ബോസ് സീസൺ വണ്ണിലെ കരുത്തുറ്റ ഒരു മത്സരാർത്ഥി കൂടെ ആയിരുന്നു താരം. അഭിനയം മാത്രമല്ല തനിക്ക് നൃത്തവും വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ വണ്ണിൽ ഉണ്ടായിരുന്ന ദിയ സന ആണ് താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അർച്ചന പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വയലാകാറുള്ളത്. അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അമ്മയായ സീമയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും പങ്കു വെച്ച് കൊണ്ടാണ് താരം എഴുതുന്നത്.
”സന്തോഷ ജന്മദിനം അമ്മേ. നിങ്ങളാണ് എന്റെ ജീവിതം…എന്റെ എല്ലാം…അമ്മയെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു” അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അര്‍ച്ചനയുടെ അമ്മ നേപ്പാള്‍ സ്വദേശി ആണ്. നടിയുടെ അച്ഛന് സുശീലന് മലയാളിയും. രോഹിത്, കല്പന എന്നിങ്ങനെ രണ്ട് സഹോദരങ്ങളും നടിക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അർച്ചന. മാനസപുത്രി എന്ന പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രമായിട്ടാണ് അർച്ചന ആദ്യം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്നും അതാണ് തനിക്ക് താൽപര്യമെന്നും താരം ഒരിടയ്ക്ക് പറഞ്ഞിട്ടുണ്ട്.