മലയാളികൾക്ക് സുപരിചിതയായ താരമാണ് അർച്ചന കവി. നീലത്താമര, ബെസ്റ്റ് ഓഫ് ലക്ക്, ഹണീ ബി എന്നീ ചിത്രങ്ങളിലൂടെ താരം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറി. വിവാഹശേഷം താരം അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയാണ്. അടുത്തിടെ വെബ് സീരീസ് വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ട് അർച്ചന ഒരു അഭിമുഖം നൽകിയിരുന്നു.അതിന്റെ പ്രോമോ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും അതോടൊപ്പം ഇത് കണ്ട് ആരും തന്നെ വെറുക്കരുത് എന്നും ട്രോൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം എന്നും അർച്ചന കുറിച്ചു. അർച്ചനയുടെ വിവിധങ്ങളായ മുഖഭാവങ്ങൾ അതിൽ കാണുവാൻ സാധിക്കും.
വെബ് സീരീസിൽ അമൃത എന്ന സൈക്കോളജിസ്റ്റ് വേഷത്തിലാണ് അർച്ചന എത്തുന്നത്. വെബ് പരമ്പര നിർമ്മിക്കുന്നത് അർച്ചനയുടെ ഭർത്താവും സ്റ്റാൻഡ് അപ് കൊമേഡിയനുമായ അബീഷ് മാത്യുവും ഈസ്റ്റേണും ചേർന്നാണ്. സംഗീതം നിർവഹിക്കുന്നത് സച്ചിൻ വാര്യർ ആണ്. ഇതിനു മുൻപ് അർച്ചന ഒരുക്കിയ, അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥപറയുന്ന തൂഫാൻ മെയിൽ എന്ന വെബ് സീരിസ് ഏറെ ശ്രദ്ധ നേടിയിരുന്നു.