മലയാളികൾക്ക് സുപരിചിതയായ താരമാണ് അർച്ചന കവി. നീലത്താമര, ബെസ്റ്റ് ഓഫ് ലക്ക്, ഹണീ ബി എന്നീ ചിത്രങ്ങളിലൂടെ താരം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറി. വിവാഹശേഷം താരം അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയാണ്. എന്നാൽ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി നിരന്തരം ബന്ധം പുലർത്തിപ്പോരുന്നുണ്ട് താരം. സൈബറിടത്തിൽ സജീവമായ അർച്ചന പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്ക് വെച്ച പുതിയ ഫോട്ടോയാണ് ആരാധകരുടെ മനം കവർന്നത്. ഗേൾഫ്രണ്ട് ഫോട്ടോയെടുത്താൽ ഇങ്ങനെയിരിക്കും..! എന്ന ക്യാപ്ഷനോട് കൂടി താരം പങ്ക് വെച്ചിരിക്കുന്ന ഫോട്ടോ പകർത്തിയിരിക്കുന്നത് അർച്ചനയുടെ സുഹൃത്ത് ബെലിൻഡാ ജോൺസാണ്.
View this post on Instagram