മലയാളികളുടെ പ്രിയ യുവനായകൻ കാളിദാസ് ജയറാമും വിജയം തുടർക്കഥയാക്കിയ ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർകടവിന്റെ രസകരമായ ട്രെയ്ലർ പുറത്തിറങ്ങി. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന മാർച്ച് 1ന് തീയറ്ററുകളിലെത്തുന്നു. ആട് 2വിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അശോകൻ ചരുവിലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.