ഡബ്സ്മാഷിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ സൗഭാഗ്യയും അര്‍ജുനും വിവാഹിതരായത് ഇന്നലെയായിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ.്
ഇപ്പോഴിതാ അര്ജുന് സൗഭാഗ്യ കുറിച്ച് പറഞ്ഞ രസകരമായ കാര്യമാണ് സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നത്. ടിക്ടോക് ,ഡബ്സ്മാഷ് ഇതിന് പുറമേ തനിക്ക് ബൈക്കുകളോടും വളര്ത്തുനായകളോടും വളരെ പ്രിയമാണ.് തന്റെ ജീവിതസഖിയെ തെരഞ്ഞെടുക്കുമ്പോള്‍ ഇത് രണ്ടും കൃത്യമായി നിരീക്ഷിക്കുമെന്ന് നേരത്തെ തീരുമാനിച്ചു. പക്ഷെ ദൈവം തന്നത് തന്റെ ആഗ്രഹങ്ങള്‍ മനസിലാക്കുന്ന ഇഷ്ടത്തിന് ഇണങ്ങിയെ പെണ്ണിനെ തന്നെയാണ്.
തനിക്ക് ഒരു ഡോഗ് മാത്രമെ ഉള്ളു. പക്ഷെ സൗഭാഗ്യയ്ക്ക് 7 ഡോഗ്സ് ഉണ്ട്. അതുപോലെ തന്നെ സൗഭാഗ്യയ്ക്ക് ബൈക്കുകളാണ് ഏറെ ഇഷ്ടം മഴയാണെലും വെയില് ആണെലും സൗഭാഗ്യയ്ക്ക് ബൈക്ക് മതി. ഈ അടുത്തായിട്ട് താന്‍ ബൈക്കിനെ വെറുക്കുന്നുണ്ടൊ എന്ന് വരെ തോന്നിപോയെന്നും അര്ജുന് രസകരമായി പറഞ്ഞു.
ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്.. മികച്ച നടിയും, നര്‍ത്തകിയുമായ സൗഭാഗ്യമിനി സ്ക്രീന്‍ സീരിയലിലൂടെയായിരുന്നു കലാ രംഗത്ത് തിളങ്ങിയത്.അന്തരിച്ച നടനും നര്‍ത്തകനുമായ രാജാറാമിന്റെയും സീരിയല്‍ സിനിമ നടി താരകല്ല്യാണിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ബ്രാഹ്മണ ആചാരപ്രകാരം ഇന്ന് രാവിലെയായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളു മടങ്ങിയ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം