നടനും താര പുത്രനുമായ അര്ജുന് അശോകന് അച്ഛനായതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരിക്കുകയാണ്. കുഞ്ഞിനെയും എടുത്തുകൊണ്ടുള്ള ചിത്രം പങ്കു വച്ചാണ് താരം വിശേഷം പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തിനൊപ്പം ‘ഞങ്ങളുടെ രാജകുമാരി എത്തി, അച്ഛന്റെ പെണ്‍കുട്ടി, അമ്മയുടെ ലോകം’ എന്ന വരികളും നടന് പങ്കുവച്ചിട്ടുണ്ട്.
2018 ഡിസംബര്‍ രണ്ടിനായിരുന്നു അര്ജുന് നിഖിതയെ വിവാഹം കഴിച്ചത്. ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥയാണ് തമ്മനം സ്വദേശിയായ താരത്തിന്റെ ഭാര്യ. ഒന്‍പത് വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയ കാലത്തിനു ശേഷമാണ് ഇരുവരും ജീവിതത്തിലും ഒരുമിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നിഖിതയുമൊത്തുള്ള സന്തോഷ നിമിഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിട്ടുണ്ട്. സൗബിന് സംവിധാനം ചെയ്ത ദുല്‍ഖറും ഷൈന്‍ നിഗവും കേന്ദ്ര കഥാപാത്രമായി എത്തിയ ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അര്ജുന് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ‘ബിടെക്ക്’, ‘വരത്തന്’,’മന്ദാരം’, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷം കൈ കാര്യം ചെയ്തിരുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പുതിയി വിശേഷത്തിന് മലയാള സിനിമയിലുള്ള നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.