നടൻ ഹരിശ്രീ അശോകന് പിറന്നാൾ സമ്മാനമായി ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് നടൻ അർജുൻ അശോകൻ. കഴിഞ്ഞ ദിവസം ആയിരുന്നു ഹരിശ്രീ അശോകന്റെ പിറന്നാൾ. പിറന്നാളിന് അർജുൻ അച്ഛന് നൽകിയ സമ്മാനം പങ്കു വച്ചിരിക്കുകയാണ് ഹരിശ്രീ അശോകൻ. അച്ഛന്റെ പിറന്നാളിന് മകന്റെ സമ്മാനം എന്നാണ് ഹരിശ്രീ അശോകൻ കുറിച്ചിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റ ആണ് അർജുൻ അച്ഛന് സമ്മാനമായി നൽകിയത്. ഭാര്യക്കും മക്കള്‍ക്കും അർജുന്റെ ഭാര്യക്കുമൊപ്പമാണ് ഹരിശ്രീ അശോകൻ വാഹനം സ്വന്തമാക്കാൻ എത്തിയത് . എന്നാൽ അർജുൻ എത്തിയിട്ടില്ലായിരുന്നു. പതിനാലു ലക്ഷമാണ് ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റക്ക് വില.