ഹാസ്യറോളുകൾ കൊണ്ട് മലയാളസിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ ക്യാരക്ടർ റോളുകളിലൂടെയാണ് ഇപ്പോൾ തന്റെ സ്ഥാനം ശക്തമാക്കുന്നത്. പറവ, ബി ടെക്ക്, ജൂൺ, വരത്തൻ തുടങ്ങിയ ചിത്രങ്ങളിലെ അർജുന്റെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂക്കയോടൊപ്പം അഭിനയിച്ച നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് അർജുൻ.
ഉണ്ട എന്ന ചിത്രത്തിലാണ് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മമ്മൂക്കയുടെ അഭിനയം നേരില്‍ കണ്ട് കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്. ചെറുപ്പം മുതലേ താനൊരു കടുത്ത മമ്മൂട്ടി ആരാധകനാണ്. ഞാന്‍ പൊതുവേ വളരെ ഷൈ ആയിട്ടുള്ള ആളാണ്. ആളുകളെ അഭിമുഖീകരിക്കാന്‍ വലിയ ചമ്മലാണ്. അഭിനയിക്കുമ്പോള്‍ 22 ടേക്കുകളൊക്കെ പോയ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. തന്നെ കാണാന്‍ ആസിഫ് അലിയെ പോലെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. അത് കേള്‍ക്കുന്നതില്‍ വിഷമമൊന്നുമില്ല.. ആസിഫ് ഇക്കയല്ലേ?