മിനിസ്ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറി ഇപ്പോൾ ടിക്ടോക്കിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമാണ് താരാ കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും. സൗഭാഗ്യയുടെയും അർജ്ജുനന്റെയും വിവാഹം കഴിഞ്ഞ നാളുകളിൽ ആണ് നടന്നത്. ഹിന്ദു തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു കല്യാണം നടന്നത്. അർജ്ജുനനും താര കല്യാണും മകൾ സൗഭാഗ്യയും നൃതത്തിൽ സജീവമാണ്. അമ്മുമ്മ സുബ്ബലക്ഷ്മിയും സിനിമകളിൽ സജീവമായ ഒരാളാണ്.അതുകൊണ്ടുതന്നെ സൗഭാഗ്യ സിനിമകളിലൊന്നും അഭിനയിച്ചില്ല എങ്കിലും ആരാധകർക്കെല്ലാം സൗഭാഗ്യയെ പരിചയമാണ്. അർജ്ജുനുമായി പ്രണയിച്ചു നടന്ന കാലങ്ങളിൽ ഇരുവരും കറങ്ങാൻ പോകുമ്പോൾ ആളുകൾ തിരിച്ചറിയുമായിരുന്നുവെന്നും അർജുൻ പറയുന്നു.
അർജുന്റെ വാക്കുകൾ:
കല്യാണത്തിന് മുൻപും ശേഷവും തമ്മിലുള്ള ഒരു വ്യതാസം എന്തെന്നാൽ എല്ലാവരും അറിഞ്ഞോണ്ട് പന്ത്രണ്ടു മണിക്ക് ശേഷം കറങ്ങാൻ പോകാറുണ്ട് എന്നതാണ്. സൗഭാഗ്യയുടെ അമ്മയെയും അമ്മുമ്മയെയും ഒക്കെ എല്ലാവർക്കും അറിയാവുന്നതും കൊണ്ടും പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് അർജുൻ പറയുന്നു ഞാനും സൗഭാഗ്യയും കൂടെ എവിടെയെങ്കിലും പോകുമ്പോഴായിരിക്കും ആരെങ്കിലും വന്നു ചോദിക്കുന്നത് അമ്മുമ്മ വന്നില്ലേ . പ്രേമിക്കാൻ പോകുമ്പോൾ ആരെങ്കിലും അമ്മുമ്മയെ കൊണ്ട് പോകുമോ.