നടന് ഹരിശ്രീ അശോകന്റെ മകനും മലയാളസിനിമയുടെ യുവതാരവുമായി മാറിയ നടനാണ് അര്ജുന് അശോകന്. അരങ്ങേറ്റം ചിത്രം പരാജയമായിരുന്നു. വളര്‍ച്ച പതുക്കയാണെങ്കിലും മലയാള സിനിമയില്‍ യുവനടന്മാരുടെ ലിസ്റ്റില്‍ അര്‍ജുനും ഇടം നേടിയിരിക്കുകയാണ്.
പ്രശസ്തിയിലെത്തിയപ്പോള്‍ തന്നെ താരം വിവാഹിതനും ആയി. താരത്തിന്റെ ഭാര്യയുടെ പേര് നിഖിത ഗണേശ് എന്നാണ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. താരത്തിന് ് ഇരുപത്തിയഞ്ചു വയസുള്ളപ്പോഴാണ് നിഖിതയുമായി ഉള്ള വിവാഹം നടക്കുന്നത്. ആദ്യം വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. പിന്നീട് വീട്ടുകാരുമായി പറഞ്ഞ് സമ്മതിപ്പിക്കാന്‍ പ്രയാസപ്പെട്ടിരുന്നുവെന്നാണ് താരം വെളിപ്പെടുത്തുന്നത്. ഒരു അഭിമുഖത്തില്‍ അര്ജുന് അശോകനോട് അവതാരക ചോദിച്ച ഒരു ചോദ്യവും അതിന് താരം നല്കിയ ഉത്തരവുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമാകുന്നത്.
എന്ത് കൊണ്ട് ഇത്ര നേരത്തെ വിവാഹം ചെയ്തു എന്നായിരുന്നു ചോദ്യം. തന്റെ ജാതകപ്രകാരം 25 വയസില്‍ കല്യാണം കഴിച്ചില്ല എങ്കില്‍ പിന്നെ 32 വയസ്സിലെ കല്യാണം നടക്കു എന്നായിരുന്നു. വീട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പതുകെ മതി എന്ന രീതിയില്‍ ആയിരുന്നു തന്റെ നിലപാട്. പക്ഷെ കാര്യങ്ങള്‍ ഒക്കെ തകിടം മറിയുകയായിരുന്നു. അങ്ങനെ ഒന്‍പതു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണു തങ്ങള്‍ കല്യാണം കഴിച്ചതെന്നും താരം കൂട്ടിചേര്‍ത്തു. ജാതകത്തിന് അങ്ങനൊരു പ്രശ്നം ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ വിവാഹം കുറച്ച് കൂടി നീട്ടി വെക്കുമായിരുന്നു എന്നും അര്ജുന് പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം നിഖിതയുമൊത്തുള്ള പ്രണയനിമിഷങളും പങ്കുവയ്ക്കാറുണ്ട്.