സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ആര്‍ക്കറിയാമിന്റെ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്കും കമല്‍ ഹാസനും ഫഹദ് ഫാസിലും ചേര്‍ന്ന് പുറത്തിറക്കി.
ബിജുമേനോന്റെ അഭിനയജീവിതത്തില്‍ ആദ്യമായാണ് 72 വയസ്സുള്ള ഒരു വൃദ്ധന്റെ വേഷം ചെയ്യുന്നത്. അതിനുവേണ്ടി തലമുടി പറ്റവെട്ടി. താടി ഉപേക്ഷിച്ചു. മീശ കത്രിച്ച് ചെറുതാക്കി. റിട്ടേര്‍ഡ് അദ്ധ്യാപകന്‍കൂടിയാണ് കഥാപാത്രം.
ബിജുമേനോന്റെ മകളായി പാര്‍വ്വതി തിരുവോത്തും അഭിനയിക്കുന്നു. പാര്‍വ്വതിയുടെ ഭര്‍ത്താവായി ഷറഫുദ്ദീനും.
മൂണ്‍ഷോട്ട് എന്റര്ടൈന്മെന്റ്സും ഒ പി എം ഡ്രീം മില്‍ സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സാനു ജോണ്‍ വര്‍ഗീസ് ചിത്രം ആര്‍ക്കറിയാമിന്റെ ടീസറും ഫസ്റ്റ് ലുക്കും കമല്‍ ഹാസനും ഫഹദ് ഫാസിലും പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് താരങ്ങള്‍ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവെച്ചത്.
മഹേഷ് നാരായണനാണ് എഡിറ്റിംഗ്. നേഹാ നായരും യാക്സണ്‍ ഗാരി പെരേയുമാണ് സംഗീതം. അന്‍വര്‍ അലിയാണ് ഗാനരചന.
മഹേഷ് നാരായണന് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്.
2021 ഫെബ്രുവരി 26നാണ് ‘ആര്‍ക്കറിയാം’ റിലീസിനൊരുങ്ങുന്നത്.