മരക്കാര്‍ സിനിമയെ അഭിനന്ദിച്ച് പ്രശസ്ത ചിത്രകാരന് നമ്പൂതിരി. സിനിമ കണ്ട ശേഷം അദ്ദേഹം മോഹന്‍ലാലിനും പ്രിയദര്‍ശനും വോയ്സ് മെസേജ് അയക്കുകയായിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി പതിറ്റാണ്ടുകളായി തിയറ്ററില്‍ പോയി സിനിമ കാണാറില്ല. എന്നാല്‍ ‘മരക്കാര്‍’ തിയറ്ററില്‍തന്നെ കാണണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. മകന് ദേവനൊപ്പം എടപ്പാളിലെ തിയറ്ററിലെത്തി സിനിമ കണ്ടു. പോസ്റ്ററിനൊപ്പം നടന്നു ഒരു ഫോട്ടോയും എടുത്തു.
‘മരക്കാര്‍’ സിനിമ കണ്ടു. അതി ഗംഭീരം. അതിലപ്പുറം പറയാനില്ല. സുഖമായിരിക്കുന്നതില്‍ സന്തോഷം എന്നായിരുന്നു നമ്പൂതിരി പറഞ്ഞത്. തന്നെ അനുഗ്രഹിച്ചതില്‍ മനസു നിറയുന്നു എന്നായിരുന്നു ലാലിന്റെ മറുപടി. വായനയുടെ വസന്തകാലത്തു രൂപം മനസിലേക്കു വന്ന നമ്പൂതിരി സാറിന്റെ വാക്കുകള്‍ അനുഗ്രഹമായെന്നാണ് പ്രിയദര്‍ശന്റെ
അടുത്തിടെ മോഹന്‍ലാലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഗന്ധര്വന് എന്ന ചിത്രം വരച്ച് നമ്പൂതിരി ലാലിനു നല്‍കിയിരുന്നു. മൂന്നു വര്‍ഷത്തോളമാണു ലാല്‍ ഈ ചിത്രത്തിനായി കാത്തിരുന്നത്.