ഇൻഡസ്ട്രിയൽ ഹിറ്റ് പുലിമുരുകന് ശേഷം മോഹൻലാലും ടോമിച്ചൻ മുളകുപ്പാടവും വീണ്ടും ഒന്നിക്കുന്നു…രാമലീല എന്ന ഹിറ്റ് ചിത്രം ഒരുക്കിയ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രാമലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ താരപുത്രം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം ഒരുക്കുകയാണ് സംവിധായകന് അരുണ്‍ ഗോപി. ആ ചിത്രത്തിന്റെ നിർമാതാവും ടോമിച്ചൻ തന്നെയാണ്.
അതേ സമയം മോഹന്‍ലാല്‍ നായകനായ ഒടിയന് റിലീസിന് തയ്യാറെടുക്കുകയാണ്. 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി.