ടോവിനോ തോമസിന്റെ കഠിനാദ്ധ്വാനവും സമർപ്പണവും സിനിമാലോകത്ത് ഒരു വൻ വിസ്മയം തന്നെയാണ്. ജിമ്മിലുള്ള താരത്തിന്റെ വർക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. തന്റെ [പപ്പയോടൊപ്പം താരം പങ്ക് വെച്ച ജിമ്മിൽ നിന്നുമുള്ള ചിത്രം വളരെ വേഗമാണ് താരങ്ങൾക്കിടയിലും ആരാധകർക്കിടയിലും വൈറലായി തീർന്നത്. എത്ര തിരക്കുണ്ടെങ്കിലും തന്റെ വർക്ക് ഔട്ട് മുടക്കാത്ത ടോവിനോക്കൊപ്പം ജിമ്മിൽ വെച്ചെടുത്ത ഒരു ചിത്രം സംവിധായകൻ അരുൺ ഗോപി പങ്ക് വെച്ചിരിക്കുകയാണ് ഇപ്പോൾ. ‘രാവിലെ മനുഷ്യനെ അസൂയ ആക്കി പണ്ടാരമടക്കാൻ ❤️❤️❤️ ചെറിയ പോളിയല്ലട്ടോ വൻ പൊളി 🥰’ എന്ന ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോ പങ്ക് വെച്ചിരിക്കുന്നത്. ആ ചിത്രവും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുൺ ഗോപി.